ന്യൂഡെൽഹി: പൗരത്വ പ്രതിഷേധം ആളിക്കത്തുന്നതിനിടെ ഡെൽഹി നിയമ സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് ഡെൽഹി തെരഞ്ഞെടുപ്പ്. 11നാണ് വോട്ടെണ്ണല്‍. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമത്സരമാണ് ഡെൽഹിയിൽ അരങ്ങേറനാരിക്കുന്നത്.
ഈ മാസം 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന. ഫെബ്രുവരി എട്ടിന് ഒറ്റഘട്ടമായി വോട്ടെടുപ്പ്. 11ന് വോട്ടെണ്ണല്‍. 1,46,92,136 വോട്ടര്‍മാരാണ് ഡെൽഹിയിലുള്ളത്. 13,750 പോളിങ് സ്റ്റേഷനുകളുണ്ട്.
എഴുപത് നിയമസഭാ മണ്ഡലങ്ങളും. നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന അവസാനിക്കും. കേന്ദ്ര ബജറ്റില്‍ ഡല്‍ഹിക്കായി പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: