തിരുവനന്തപുരം: കാരക്കോണത്ത് യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തയത് തേചിട്ട് പോകുമോയെന്ന ഭയം മൂലം. കൊലപാതകത്തിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരണപ്പെട്ടിരുന്നു. തിരുവനന്തപുരം കാരക്കോണം സ്വദേശികളായ അഷിത (21) കാമുകൻ അനു എന്നു വിളിക്കുന്ന അനൂപ് എന്നിവരാണ് മരണപ്പെട്ടത്. ഇന്നു രാവിലെ 9.30ഓടെയായിരുന്നു നടുക്കുന്ന സംഭവങ്ങൾ. അയൽവാസികളായ ഇരുവരും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ അഷിത ഫാഷൻ ഡിസൈനിങ്ങിനു ചേർന്നതോടെ ഇരുവർക്കുമിടയിൽ അസ്വാരസ്യം ഉടലെടുക്കുകയായിരുന്നു.
സ്കൂൾ കാലം മുതൽ ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും തമ്മലുള്ള അടുപ്പം അറിഞ്ഞ അഷിതയുടെ വീട്ടുകാർ അനൂപിനെ ശകാരിക്കുകയും വിലക്കുകയും ചെയ്തിരുന്നു. പിന്നീടും ശല്യം തുടർന്നതോടെ പൊലീസിൽ പരാതിപ്പെട്ടു. ഇതിനിടെ അഷിത ഫാഷൻ ഡിസൈനിങ് കോഴ്സിനു ചേർന്നതോടെ അനൂപുമായി അകലം കാണിച്ചു തുടങ്ങിയതിനാൽ ഇരുവരും തമ്മിൽ നാളുകളായി തർക്കം നിലനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് നടുക്കുന്ന സംഭവം ഉണ്ടായത്. രാവിലെ 9.30ഓടെ അഷിതയുടെ അഛനും അമ്മയും പണിക്ക് പോയ സമയം നോക്കിയാണ് അനൂപ് വീട്ടിലെത്തിയത്.
മുറിയിലേക്ക് കയറിയ അനൂപ് വാതിൽ കുറ്റിയിട്ട ശേഷം ഒപ്പം ജീവിക്കാൻ തയാറാണോയെന്ന് ചോദിച്ചു. ഭയന്നു വിറച്ച അഷിത ഇറങ്ങി പോകാൻ ആക്രോശിച്ചു. ശബ്ദം കേട്ട് വരാന്തയിൽ ഇരുന്ന മുത്തഛൻ ഓടിയെത്തി. എന്നാൽ പൊടുന്നനെ കൈയിൽ കരുതിയ സോഡ കുപ്പി പൊച്ചിച്ച അനൂപ് അഷിതയുടെ കഴുത്തിൽ വരിയുകായയിരുന്നു. മുത്തഛൻ വാതിൽ തുറന്ന് അകത്തു കയറിയപ്പോഴേക്കും അനൂപും കഴുത്തിൽ സോഡ കുപ്പികൊണ്ട് വരിഞ്ഞിരുന്നു. നലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിക ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു. അനൂപ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: