ചെന്നൈ: സിസേറിയനിടെ വയറ്റിൽ പഞ്ഞികുടുങ്ങിയതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. 24 വയസുള്ള യുവതിയാണ് മരണത്തിനു കീഴടങ്ങിയത്. യുവതിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡിസംബര്‍ 27ന് പ്രസവവേദനയെ തുടര്‍ന്ന് യുവതിയെ വിരുദ്ധചലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിസേറിയന് വിധേയയാക്കിയ യുവതി അന്നേദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
രണ്ടുദിവസം കഴിഞ്ഞ് കടുത്ത വയറുവേദന അനുഭവപ്പെട്ട യുവതിയെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിസംബര്‍ 31ന് കടുത്ത അണുബാധയുമായി ചികിത്സ തേടിയെത്തിയ യുവതിക്ക് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന പഞ്ഞി കണ്ടെത്തി നീക്കം ചെയ്തെങ്കിലും ആരോഗ്യനില വഷളായ രോഗി അടുത്തദിവസം മരിച്ചു.
പഞ്ഞി കണ്ടെത്തിയ കാര്യം ആശുപത്രി അധികൃതര്‍ രോഗിയുടെ ബന്ധുക്കളെ അറിയിച്ചു. സിസേറിയന്‍ നടത്തിയപ്പോള്‍ സംഭവിച്ചതാകാമെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ ധരിപ്പിച്ചു.തുടര്‍ന്നായിരുന്നു ചികിത്സാപിഴവ് സംഭവിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധം നടന്നത്. എന്നാല്‍ ആരോപണം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തളളി. സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: