കൊച്ചി: പുതുവർഷത്തിൽ പുതിയ ലുക്കുമായി ദിലീപ്. നാദിർഷ- ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കേശു ഈ വീടിന്‍റെ നാഥൻ എന്ന ചിത്രത്തിനായിട്ടാണ് പുതിയ ലുക്ക്. കഷണ്ടി കയറിയ, മധ്യവയസ്‌കനായ കേശുവിനെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്. കേശുവാകാന്‍ താരം മൊട്ടയടിച്ചിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള ലുക്കുമായി താരം സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കാവ്യ മാധവനൊപ്പം എത്തിയ ദിലീപിന്റെ മൊട്ടയടിച്ചുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഇതിനോടകംതന്നെ ഏറ്റെടുത്തിരിക്കുന്നത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം നാദിര്‍ഷയെയും ചിത്രത്തില്‍ കാണാം. ചിത്രത്തില്‍ ഉര്‍വശിയാണ് ദിലീപിന്‍റെ ഭാര്യാ വേഷത്തില്‍ എത്തുന്നത്. ഒരു കോമഡിഫാമിലി എന്‍റര്‍ടെയ്‌നറാണ് ചിത്രം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: