തിരുവനന്തപുരം: കാമുകിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം കാരക്കോണത്താണ് ഇന്നു രാവിലെ അനുവെന്ന അനൂപ് കാമുകി അഷിതയെന്ന അമ്മുവിനെ(21) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം കഴുത്തറുത്ത് സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ച അനൂപും മരണത്തിനു കീഴടങ്ങി. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനുപും അഷിതയും അയൽവാസികളാണ്.
സ്കൂൾ കാലഘട്ടം മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് അഷിത പ്രണയത്തിൽ നിന്നും പിൻമാറിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെ അനൂപ് അഷിതയുടെ വീട്ടിലെത്തുമ്പോൾ അഷിതയുടെ അഛനും അമ്മയും ജോലിക്ക് പോയിരുന്നു. വല്യച്ചനും വല്യമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ കയറിയ അനൂപ് അഷിതയുടെ മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനു പിന്നാലെയാണ് അനൂപ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഷിതയുടെ കഴുത്ത് അറുത്തത്. അഷിതയുടെ കൈകൾ ബലമായി പിടിച്ചു വച്ച് വാ പൊത്തിയ ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. കൊല്ലാൻ ശ്രമിക്കുകായണെന്നു മനസിലാക്കിയ അഷിത കൊല്ലരുതെന്ന് കേണപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ ബലമായി പിടിച്ചു വച്ച് കഴുത്ത് അഴുത്തു. അഷിത ചോര വാർന്നു പിടയുമ്പോൾ അനൂപ് സ്വയം കഴുത്തറുക്കുകയാരുന്നു.
ഈ സമയം അഷിത നിലവിളിച്ചതോടെയാണ് വല്യച്ചൻ ഒടിയെത്തിയത്. മുറിയുടെ വാതിൽ തകർത്ത് അകത്തു കടന്ന ഇയാൾ കണ്ടത് ചോരയിൽ കുളിച്ച് പിടയുന്ന രണ്ടുപേരെയുമാണ്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത മരണത്തിനു കീഴടങ്ങി. പിന്നീട് ഉച്ചയോടെ അനൂപും മരിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: