കൊച്ചി: പ്രണയ നൈരാശ്യത്തിന്‍റെ പേരിൽ എറണാകുളം കാക്കനാട്ട് യുവതിയെ യുവാവ് നടുറോഡിൽ കുത്തി. നെഞ്ചിലും കഴുത്തിലും കുത്തേറ്റ യുവതിയെ കളമശേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
ഫാർമസി കോഴ്സ് വിദ്യാർത്ഥിനി കാക്കനാട് അത്താണി സ്വദേശി നൂർജഹാനാണ് കുത്തേറ്റത്. പടമുഗൾ സ്വദേശിയായ അമൽ ആണ് ആക്രമണം നടത്തിയത്.
ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇന്നു വൈകിട്ടാണ് സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. യുവതിയുടെ പരിക്ക് ഗുരുതരമാണ്. ഡേ കെയറിൽ താൽക്കാലിക ജോലിക്കായി പോകുമ്പോഴായിരുന്നു ആക്രമണം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: