ഒക്ലഹോമ: ലിഫ്റ്റ് നൽകാനായി കാറിൽ കയറ്റിയ ശേഷം 16കാരനായ വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌ത സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്‌തു. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. ഡെയിലി മെയിലാണ് വാർത്ത പുറത്തു വിട്ടത്. ഇവിടുത്തെ പ്രാദേശിക ഹൈസ്‍കൂളിലെ അധ്യാപികയായ ആൻഡി ലാന്‍റ്‍സ് എന്ന 26 കാരിയാണ് പൊലീസ് പിടിയിലായത്.
16 വയസുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും നഗ്ന സെൽഫി അയച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ടീച്ചറുടെ നഗ്ന ഫോട്ടോ വിദ്യാർഥി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്. ചിത്രത്തെക്കുറിച്ച് സ്‍കൂള്‍ അധികൃതര്‍ ചോദ്യം ചെയ്‍തപ്പോൾ, ആൺകുട്ടിയും ടീച്ചറും ആദ്യം നിഷേധിച്ചു.
എന്നാൽ പിന്നീട് അധ്യാപിക കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് അടുത്തിടെ ഇവര്‍ സ്‍കൂളില്‍ നിന്നും രാജിവച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‍ത അധ്യാപികയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. ആൺകുട്ടിയുമായി രണ്ടോ മൂന്നോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അധ്യാപിക സമ്മതിച്ചെന്ന് കോടതി രേഖകളിൽ പറയുന്നതായി പ്രാദേശിക പത്രങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Post A Comment: