ന്യൂഡെൽഹി: മുൻ ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസി അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടർന്നാണ് ഗാംഗുലിയെ കൊൽക്കത്തിയിലെ ഗുഡ് ലാന്‍റ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയാണ് അദ്ദേഹത്തിനു നെഞ്ചു വേദന അനുഭവപ്പെട്ടത്.
വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐ യോഗത്തിൽ ഗാംഗുലി പങ്കെടുത്തിരുന്നു. ആഞ്ചിയോ പ്ലാസ്റ്റി ചെയ്തതിനു ശേഷം അദ്ദേഹത്തെ ഇന്നു തന്നെ ഡിസ്ചാർജ് ചെയ്യുമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
Post A Comment: