അബുദാബി: കനത്ത മഴയാണ് അബുദാബി പ്രദേശത്ത് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഈ സമയത്തുണ്ടായ ഒരു സംഭവത്തിന്‍റെ വീഡിയോ അബുദാബി പൊലീസ് തന്നെ പുറത്തു വിട്ടു. മഴയിൽ നനഞ്ഞു കുതിർന്ന റോഡിൽ വാഹനം തെന്നി മാറുന്നതാണ് വീഡിയോ. റോഡിൽ മഴവെള്ളം വീണ് വഴുക്കൽ അനുഭവപ്പെട്ടതാണ് ഇതിനു കാരണമായത്.
#أخبارنا | #شرطة_أبوظبي تدعو السائقين إلى الالتزام بالقيادة الآمنة أثناء الأمطار#أخبار_شرطة_أبوظبي https://t.co/uXTSmU5wPk pic.twitter.com/rWeV7GPIDT
— شرطة أبوظبي (@ADPoliceHQ) January 3, 2021
നിരവധി വാഹനങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഒരു വാഹനം നിയന്ത്രണം വിട്ട് റോഡിൽ തെന്നി മാറിയത്. റോഡിലെ ബാരിക്കേഡിൽ ഇടിച്ചാണ് വാഹനം നിന്നത്. മറ്റുവാഹനങ്ങളിലേക്ക് ഇടിക്കാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: