പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ വെണ്ണക്കര പൊന്നുമണിയാണ് ജീവനൊടുക്കിയത്. വീടിനുള്ളിൽ വിഷം കഴിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ രണ്ടിന് മരിച്ചു.
കൊവിഡ് പ്രതിസന്ധിയിൽ തൊഴിലില്ലാതായതാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വർണപ്പണയം, ചിട്ടി പിടിച്ചത് ഉൾപ്പടെ കടമുണ്ടായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മകൻ സുധിലേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. ഇതിനുമുമ്പും മേഖലയിൽ ജോലി ചെയ്യുന്ന മറ്റു ചിലരും ജീവനൊടുക്കിയതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇടുക്കി അടക്കമുള്ള ജില്ലകളിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യകൾ വർധിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: