ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ വീണ്ടും കോവിഡ് മരണം. കാപ്പിപ്പതാല്‍ കൊടുവന്‍വിളയില്‍ വര്‍ഗീസാ (64)ണ് മരിച്ചത്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് 15 ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്‌ച്ച രോഗം കലശലായതിനെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
വർഗീസിനൊപ്പം ആശുപത്രിയിൽ നിന്നിരുന്ന മകന് കോവിഡ് പോസിറ്റിവായി കുമളിയിലെ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വർഗീസ് മരണത്തിനു കീഴടങ്ങുന്നത്. ഉപ്പുതറ പഞ്ചായത്തിൽ ഇതോടെ കോവിഡ് രണ്ടാം തരംഗത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേസുകളുടെ എണ്ണം ഉയരുന്നതും പഞ്ചായത്തിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: