പാലക്കാട്: കുടുംബ പ്രശ്നത്തിനു പരിഹാരം കാണാൻ എത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പാരമ്പര്യ ആത്മീയ ചികിത്സകനെതിരെ കേസ്. ചാലിശേരി കറുകപുത്തൂരിലായിരുന്നു സംഭവം. കറുകപുത്തൂർ സ്വദേശി ഓടംപുള്ളി സെയ്‌ദ് ഹസൻ കോയ തങ്ങൾക്കെതിരെ (35) ചാലിശേരി പൊലീസ് കേസെടുത്തു.
പ്രതിയുടെ പക്കൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍റെ പ്രവാസി വിങ് സ്‌റ്റേറ്റ് പ്രസിഡന്‍റ് എന്ന നിലയിലുള്ള ഐഡി കാർഡും കണ്ടെത്തിയിട്ടുണ്ട്. ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്ന പരിഹാരത്തിനായി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.
ആത്മീയമായ ചികിത്സ നടത്താൻ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്. ഇവിടെയാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്. ഇയാൾ കയറി പിടിക്കാൻ തുടങ്ങിയതോടെ വീട്ടമ്മ മുറിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടമ്മ ചാലിശേരി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: