
ലക്‌നൗ: കാണാതായ അഛനെ തേടിയിറങ്ങിയ യുവാവ് അഛനെ കണ്ടെത്തിയത് പിണങ്ങിക്കഴിഞ്ഞ ഭാര്യക്കൊപ്പം കുടുംബം നടത്തുന്നതിനിടെ. ഉത്തർപ്രദേശിലെ ബുദ്വാൻ ജില്ലയിലെ ബിസൗലിയിലാണ് സംഭവം നടന്നത്. തനിക്ക് നീതി ആവശ്യപ്പെട്ട് യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തു വരുന്നത്. 2016-ലാണ് 22 വയസുള്ള യുവാവ് വിവാഹിതനായത്.
ആ സമയത്ത് പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആറു മാസത്തിന് ശേഷം ചില വഴക്കുകളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. ഭാര്യയുടെ പിണക്കം തീർക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. യുവാവിനൊപ്പം ജീവിക്കാൻ തയാറല്ലെന്നായിരുന്നു യുവതിയുടെ നിലപാട്. ഇതിനിടെയാണ് യുവാവിന്‍റെ അഛനെ വീട്ടിൽ നിന്നും കാണാതായത്.
അന്വേഷിച്ചിട്ടും പിതാവിനെ കണ്ടെത്താനാകാതെ വന്നതോടെ യുവാവ് വിവരാവകാശനിയമ പ്രകാരം പിതാവിനെ കണ്ടെത്താൻ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷക്കുള്ള മറുപടിയിലാണ് പിതാവ് തന്‍റെ മുന്‍ ഭാര്യയെ വിവാഹം കഴിച്ചെന്ന വിവരം യുവാവ് അറിയുന്നത്.
പെണ്‍കുട്ടിക്ക് 18 വയസായപ്പോള്‍ യുവാവിന്‍റെ അഛനുമായി നിയമപ്രകാരം വിവാഹം ചെയ്‌തെന്നും ഇവര്‍ക്കിപ്പോള്‍ രണ്ടുവയസുള്ള കുട്ടിയുണ്ടെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/CftBWraX7N17TxFnLpyzcJ
Post A Comment: