സ്ത്രീകളിൽ കണ്ടുവരുന്ന ഒന്നാണ് അണ്ഡാശയ ക്യാൻസർ. രോഗ ലക്ഷണങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ തന്നെ പലപ്പോഴും രോഗം മൂർഛിച്ച ശേഷമായിരിക്കും വിവരം അറിയുക. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗം ആദ്യമേ തന്നെ കണ്ടെത്താൻ കഴിയും.
എപ്പോഴും വയറു വീർത്തിരിക്കുക, ക്രമം തെറ്റിയ ആർത്തവം, വയറു വേദന, ആർത്തവ സമയത്തെ അസാധാരണ വേദന, ബന്ധത്തിലേർപ്പെടുന്ന സമയത്തെ വേദന, അടിക്കടി മൂത്രം ഒഴിക്കുക, കാലിൽ നീര്, വിശപ്പില്ലായ്‌മ, തൂക്ക കുറവ്, മുടി കൊഴിച്ചിൽ എന്നിവയാണ് അണ്ഡാശയ ക്യാൻസറിന്‍റെ പ്രധാന ലക്ഷണങ്ങൾ. മുഴകൾ വയറിനുള്ളിൽ വളർന്നു വരുന്ന അവസ്ഥയായതിനാൽ അണ്ഡാശയ ക്യാൻസറിന്‍റെ രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ സമയം എടുക്കും.
എങ്കിലും മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുകയും, അൾട്രാസൗണ്ട് സ്‌കാനിങ് നടത്തി രോഗ നിർണയം നടത്തുകയും ചെയ്യേണ്ടതുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കണ്ട് രോഗം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തണം.
സിടി സ്‌കാനും എംആർഐ സ്‌കാനും നടത്താം. അണ്ഡാശയ ക്യാൻസർ ഏത് പ്രായത്തിലും വരാം. മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാൽ ബുദ്ധിമുട്ടാകുന്നത് കൊണ്ട് തന്നെ ക്യാൻസറിന്‍റെ ആദ്യ ഘട്ടത്തിൽ പെട്ടെന്ന് തന്നെ അത് ചികിൽസിച്ച് മാറ്റാൻ ശ്രമിക്കുക.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: