ഇടുക്കി: കുമളിയിൽ 13 കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാവ് സമാന കേസിൽ മുമ്പ് തടവ് ശിക്ഷ അനുഭവിച്ചയാൾ. വെള്ളിയാഴ്ച്ച രാത്രി 11ഓടെയാണ് കുമളി ടൗണിനു സമീപം വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത്.
സംഭവത്തിൽ കുമളി അമരാവതി കാഞ്ഞിരമറ്റത്തിൽ മനു മനോജ് (31) ആണ് അറസ്റ്റിലായത്. രാത്രിയിൽ മദ്യപിച്ചെത്തിയ മനു പെൺകുട്ടി താമസിക്കുന്ന വീടിന്‍റെ വാതിൽ തള്ളിത്തുറന്ന് അതിക്രമിച്ച് അകത്തു കയറി. തുടർന്ന് പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി അയൽവക്കത്തെ വീട്ടിലേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു. ബഹളംകേട്ടെത്തിയ നാട്ടുകാർ മനുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പോക്സോ കേസ് ചുമത്തിയാണ് പൊലീസ് മനുവിനെ അറസ്റ്റു ചെയ്തത്. മുമ്പും സമാനമായ കേസിൽ മനു പ്രതിയായിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: