ചെന്നൈ: ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി മിലിന്ദ് റാവു ഒരുക്കുന്ന ചിത്രം നെട്രിക്കൺ ഒടിടി റിലീസിന്. കോവിഡിനെ തുടർന്ന് റിലീസ് നീട്ടി വച്ച ചിത്രമാണ് ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെ ഉടൻ തന്നെ റിലീസിനൊരുങ്ങുന്നത്.
സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‍നേശ് ശിവനാണ് നെട്രികണ്‍ നിര്‍മിക്കുന്നത്. സിനിമയുടെ സ്‍ട്രീമിങ് റൈറ്റ്‍സ് 15 കോടിക്കാണ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നതായി മാധ്യമപ്രവര്‍ത്തകൻ ദിനേശ് അകുല ട്വീറ്റ് ചെയ്‍തിരിക്കുന്നു. അന്ധയായിട്ടാണ് നെട്രികണില്‍ നയൻതാര അഭിനയിക്കുന്നത്. മലയാളി താരം അജ്‍മലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.
രജനികാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ നേട്രികണ്‍ (മൂന്നാം കണ്ണ്) എന്ന സിനിമയുടെ അതേ പേര് ഉപയോഗിക്കാൻ നിര്‍മാതാക്കള്‍ വിഘ്‍നേശ് ശിവന് അനുമതി നല്‍കിയിരുന്നു. സിനിമയുടെ ഒടിടി റിലീസ് ഹോട് സാറ്റാറും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. നയൻതാര അന്ധയായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്‍റെ റീലീസ് സ്ഥിരീകരിച്ച് വിഘ്നേശ് ശിവനും ട്വിറ്ററിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: