കണ്ണൂർ: മലയാളി യുവതിക്ക് തമിഴ്‌നാട്ടിൽ ഏൽക്കേണ്ടി വന്നത് അതിക്രൂരമായ പീഡനം. പഴനിയിൽ തീർഥാടനത്തിനു പോയ നാൽപതുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
യുവതിയുഎഇ സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ച നിലയിലാണ്. രക്ഷപെട്ടോടി പൊലീസിനെ സമീപിച്ചിട്ടും സുരക്ഷ ഒരുക്കിയില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്പോൾ എഴുന്നേറ്റു കഴിയാത്ത നിലയിൽ പരിയാരം ഗവ. മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് യുവതി.
ജൂൺ 19 നാണു സംഭവം. പാലക്കാട് നിന്നാണ് യുവതിയും ഭർത്താവും ട്രെയിനിൽ പഴനിയിലേക്ക് പോയത്. ഉച്ചയ്ക്ക് ശേഷം അവിടെ ഒരു ലോഡ്‌ജിൽ മുറിയെടുത്തു. അന്ന് സന്ധ്യയോടെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. സ്ത്രീയെ റോഡരികിൽ നിർത്തി, ഭർത്താവ് എതിർ വശത്തെ കടയിൽ ഭക്ഷണം വാങ്ങാൻ പോയപ്പോൾ മൂന്നംഗ സംഘം എത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്‌ജിലേക്ക് വലിച്ചുഴച്ചു കൊണ്ട് പോവുകയായിരുന്നു.
ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ മദ്യപാനിയായ ചിത്രീകരിച്ച് ലോഡ്‌ജ് ഉടമയും ഗുണ്ടകളും ചേർന്ന് മർദിച്ചു ഓടിച്ചതായും ഇദ്ദേഹം പറയുന്നു. പഴനി പൊലീസിൽ പരാതിപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. പിറ്റേന്ന് രാവിലെ സ്ത്രീ ലോഡ്‌ജിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ദമ്പതികൾ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയതോടെ കേരളത്തിലേക്ക് മടങ്ങി. പേടി കാരണം പുറത്തു പറയാതെ വീട്ടിൽ കഴിയുകയായിരുന്നു. ആരോഗ്യ നില കൂടുതൽ വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചെങ്കിലും പൊലീസ് ഇത് വരെ ഇവരുടെ മൊഴിയെടുത്തിട്ടില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: