ഇടുക്കി: വ്യാജ വാറ്റ് ചാരായം കുടിച്ച രണ്ട് പേർ ഗുരുതരാവസ്ഥയിൽ. കമ്പംമെട്ടിനു സമീപമാണ് സംഭവം. ചാരായം കഴിച്ച ഒരാളുടെ കാഴ്ച്ചയ്ക്ക് തകരാറും മറ്റൊരാളുടെ കേൾവിക്ക് തകരാറും സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുവരെയും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും അത്യാസന്ന നിലയിലാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. കൂടുതൽ പേർ ഇവിടെ നിന്നും ചാരായം കുടിച്ചിട്ടുണ്ടോയെന്ന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്പംമെട്ട് പൊലീസും ഉടുമ്പന്‍ചോല എക്‌സൈസുമാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: