
ന്യൂയോർക്ക്: മക്കൾക്ക് ജീവിത പങ്കാളിയെ തേടി പത്രത്തിൽ ക്ലാസിഫൈഡ്‌സ് പരസ്യം കൊടുക്കുന്നത് സാധാരണമാണ്. എന്നാൽ അമ്മായിയമ്മയ്ക്ക് ബോയ് ഫ്രണ്ടിനെ തേടി മരുമകൾ നൽകിയ പത്ര പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമേരിക്കയില്‍ താമസിക്കുന്ന മരുമകളാണ് അമ്മായി അമ്മയ്ക്ക് ബോയ് ഫ്രണ്ടിനെ തിരയുന്നത്.
40-60 വയസ് പ്രായമുള്ള ഒരു കാമുകനെയാണ് വേണ്ടതെന്നാണ് പരസ്യം. കാമുകന്‍റെ ജോലിയുടെ ഈ കോണ്‍ട്രാക്റ്റ് ഓഫര്‍'' വെറും രണ്ട് ദിവസത്തേക്ക് മാത്രമാണെന്ന് ക്ലാസിഫൈഡ് പരസ്യത്തില്‍ കൊടുത്തിട്ടുണ്ട്. അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്സൈറ്റായ ക്രെയ്ഗ്‌സ്ലിസ്റ്റില്‍ വൈറലായ പരസ്യത്തില്‍ ജോലി കരാര്‍ അടിസ്ഥാനത്തിലാണെന്നും തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് 960 ഡോളര്‍ (ഏകദേശം 72000 രൂപ) തന്‍റെ കീശയിലാക്കാമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലിയില്‍ താമസിക്കുന്ന യുവതി തന്‍റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ഒരു ഗെറ്റ് റ്റുഗദര്‍ പാര്‍ടണറെയാണ് (വിവാഹമോ അതുപോലുള്ള ഒരു പ്രത്യേക ആവശ്യത്തിനായി മാത്രം സേവനം നല്‍കുന്ന ഒത്തു ചേരല്‍ പങ്കാളി ) ആവശ്യമെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്യാവശ്യം വേണ്ടുന്ന മറ്റ് യോഗ്യതകളില്‍ നന്നായി നൃത്തം ചെയ്യാനുള്ള കഴിവും ആശയവിനിമയ വൈദഗ്ധ്യവും ഉള്‍പ്പെടുന്നു.
ഇരുവരുടേയും അടുത്ത സുഹൃത്തിന്‍റെ വരാനിരിക്കുന്ന വിവാഹത്തിനായിട്ടാണ് ഒരു കാമുകനെ മരുമകള്‍ നിയമിക്കുന്നത്. ഇരുവരും ആ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അമ്മായിയമ്മയ്ക്കൊപ്പം പോകാന്‍ കഴിയുന്ന ഒരു പങ്കാളിയെയാണ് അമ്മായിയമ്മയോട് സ്‌നേഹമുള്ള മരുമകള്‍ ആഗ്രഹിക്കുന്നത്.
വാര്‍ത്തയോട് സാമൂഹ്യ മാധ്യമങ്ങളിലെ ആളുകള്‍ വ്യത്യസ്തമായിട്ടാണ് പ്രതികരിച്ചത്. ചിലര്‍ ഇതിനെ പബ്ലിസിറ്റി സ്റ്റണ്ട്'' എന്ന് വിളിക്കുമ്പോള്‍ മറ്റുചിലര്‍ ഇതിനെ തമാശയുടെ മേമ്പൊടിയും ചേര്‍ത്താണ് നോക്കിക്കണ്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: