ലക്‌നൗ: മൂന്നു തലകളുമായി ജനിച്ച കുഞ്ഞ് ദൈവത്തിന്‍റെ അവതാരമെന്ന് വിശ്വസിച്ച് ഗ്രാമം. ഉത്തര്‍പ്രദേശിലെ ഗുലാരിയപൂര്‍ ഗ്രാമത്തിലാണ് അത്ഭുത ജനനമുണ്ടായത്. കുഞ്ഞ് ദൈവത്തിന്‍റെ അവതാരമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം.
ഇതോടെ കുഞ്ഞിനെ കാണാനും ആരാധിക്കാനും ആളുകൾ കൂട്ടത്തോടെ വീട്ടിലേക്ക് എത്തുകയാണ്. ജൂലൈ 12 -നായിരുന്നു ഈ കുഞ്ഞിന്‍റെ ജനനം. കുഞ്ഞിന് അത്ഭുത ശക്തികളുണ്ടെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
അത്ഭുത ജന്മമായ ഈ കുഞ്ഞിന്‍റെ അമ്മയുടെ പേര് രാഗിണി എന്നാണ്. രാഗിണിയ്ക്ക് ആരോഗ്യകരമായ ഗര്‍ഭകാലമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ പ്രസവവും നോര്‍മല്‍ ആയിരുന്നു. എന്നിട്ടും പക്ഷേ മൂന്ന് തലകളുള്ള കുഞ്ഞ് ജനിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി. അതുകൊണ്ട് തന്നെ അന്യഗ്രാമങ്ങളില്‍ നിന്നു പോലും അത്ഭുത ശിശുവിനെക്കാണാന്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു.
ആശുപത്രിയില്‍ നിന്ന് മടങ്ങിയതോടെയാണ് കുഞ്ഞിന്‍റെ വാര്‍ത്ത നാട്ടുകാര്‍ അറിയുന്നത്. കുഞ്ഞിന്‍റെ ഒരു തലയുടെ പിന്‍ഭാഗത്തോട് ചേര്‍ന്നാണ് മറ്റ് രണ്ട് തലകളുമിരിക്കുന്നത്. മാത്രമല്ല തലയില്‍ സാധാരണ എന്നപോലെ മുടിയുമുണ്ട്. എന്‍സെഫാലോസെലെ എന്നറിയപ്പെടുന്ന അപൂര്‍വ രോഗവസ്ഥയാണ് ഇതെന്ന് ശാസ്ത്ര ലോകം അവകാശപ്പെടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: