www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഫെയ്‌സ് ബുക്ക് പരിചയം മുതലാക്കി 11 ലക്ഷം തട്ടി; യുവതിയും ഭർത്താവും അറസ്റ്റിൽ

Share it:



പന്തളം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി യുവാവിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്.എൻ. പുരം ബാബു വിലാസത്തിൽ പാർവതി (31), ഭർത്താവ് സുനിൽകുമാർ (43) എന്നിവരാണ് അറസ്റ്റിലായത്. എഴുകോൺ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.  

പന്തളം തോന്നല്ലൂർ പൂവണ്ണാം തടത്തിൽ വാടകയ്ക്ക് താമസിക്കുന്ന കുളനട കൈപ്പുഴ ശശിഭവനിൽ മഹേഷ് കുമാറാണ് തട്ടിപ്പിന് ഇരയായത്. നരിയാപുരത്ത് ഗ്രാൻഡ് ഓട്ടോടെക് എന്ന പേരിൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ഇയാൾ. 

2020 ഏപ്രിലിലാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഫെയ്‌സ് ബുക്കിലൂടെ മഹേഷുമായി പരിചയപ്പെട്ട പാർവതി താൻ അവിവാഹിതയാണെന്നും സ്‌കൂൾ അധ്യാപികയാണെന്നുമാണ് പറഞ്ഞിരുന്നത്. സൗഹൃദം തുടർന്നതോടെ മഹേഷിനെ വിവാഹം കഴിക്കാമെന്നും പാർവതി വിശ്വസിപ്പിച്ചു. ഇതിനിടെ നേരിൽ കണ്ടതോടെ പാർവതിയെ തന്നെ ജീവിത സഖിയാക്കാമെന്ന് മഹേഷ് ഉറപ്പിച്ചു. 

ഇതിനിടെ തനിക്ക് 10 വയസുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചെന്നും ഇതിന്‍റെ കേസ് നടക്കുകയാണെന്നും മഹേഷിനെ പറഞ്ഞു വിശ്വസിപ്പിച്ചു. വക്കീലിനും മറ്റും കൊടുക്കാനും കേസ് നടത്താനുമാണ് പലപ്പോഴായി പാർവതി പണം ആവശ്യപ്പെട്ടത്. പാർവതിയുടെ ചികിത്സാ ആവശ്യത്തിനും പണം മുടക്കിയത് മഹേഷാണ്. 11 ലക്ഷത്തിലേറെ രൂപയാണ് ഇത്തരത്തിൽ മഹേഷിനു ചിലവായത്. ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ പണം കൈമാറിയത്. 

ഇതിനിടെ മഹേഷുമായി യുവതി എറണാകുളത്തെ ബന്ധുവീട്ടിലും പോയിരുന്നു. പിന്നീട് വിവാഹ കാര്യം പറയുമ്പോൾ യുവതി ഒഴിഞ്ഞു മാറിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. കാമുകിയെ കാണാൻ വീട്ടിലെത്തിയ മഹേഷ് കണ്ടത് പാർവതിയുടെ ഭർത്താവിനെയും കുട്ടികളെയും. താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെ ഇയാൾ പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു. 

തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കണ്ണൂർ, എഴുകോൺ സ്വദേശികളെയും സമാനമായി ദമ്പതികൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ ആളുകൾ പറ്റിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഫെയ്‌സ് ബുക്ക് കാമുകന്‍റെ വീഡിയോകോളിൽ നഗ്നത കാണിച്ചു; യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ

കൊല്ലം: ഫെയ്‌സ് ബുക്ക് കാമുകനെ വിശ്വസിച്ച് മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നഗ്നയായ യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. വ്യാജ അക്കൗണ്ടിൽ നിന്നും ചാറ്റ് ചെയ്‌ത കാമുകൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ വീഡിയോയാക്കി പ്രചരിപ്പിച്ചു. സംഭവത്തിൽ പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ രാജേഷ്കുമാറിനെ (32) പൊലീസ് അറസ്റ്റു ചെയ്തു. 

കൊല്ലം സ്വദേശിനിയാണ് വഞ്ചിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെയാണ് രാജേഷ്കുമാർ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാള്‍ സമൂഹ മാധ്യമത്തിലെ ചാറ്റിലൂടെ നഗ്നത കാട്ടാൻ യുവതിയെ നിർബന്ധിച്ചു. ഇയാള്‍ വ്യാജ അക്കൗണ്ട് വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇയാളുമായി അടുത്ത ശേഷം നിരന്തരം നിർബന്ധത്തിന് വഴങ്ങി വീഡിയോ ചാറ്റിലൂടെ നഗ്നത കാട്ടി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ തന്‍റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്താണ് പൊലീസിന്‍റെ നടപടി.


Share it:

Crime

Post A Comment: