മുംബൈ: ഗർഭിണിയാക്കിയ യുവതിയെ ജാതകം ചേരാത്തതിനാൽ വിവാഹം കഴിക്കാനാകില്ലെന്ന യുവാവിന്‍റെ ആവശ്യം കോടതി തള്ളി. അവിഷേക് മിത്രയെന്ന യുവാവാണ് കുരുക്കിലായത്. ഇയാൾ പ്രണയിച്ചിരുന്ന യുവതി ഗർഭിണിയായിരുന്നു.
എന്നാൽ ജാതകം ചേരാത്തതിനാൽ യുവതിയെ വിവാഹം കഴിക്കാൻ കഴിയില്ലെന്നായിരുന്നു യുവാവിന്‍റെ നിലപാട്. ഇതോടെ യുവതി ഇയാൾക്കെതിരെ പീഡന പരാതി നൽകി. തനിക്കെതിരെയുള്ള പരാതി തള്ളണമെന്നാവശ്യപ്പെട്ട് ഇയാൾ കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ആവശ്യം തള്ളി. ജാതകപ്പൊരുത്തം വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമാകരുതെന്ന് കോടതി നിരീക്ഷിച്ചു.
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രണയത്തിലായ അവിഷേക് മിത്ര യുവതി ഗര്‍ഭിണിയായതോടെ കൈയൊഴിയുകയായിരുന്നു. തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. തുടര്‍ന്നാണ് തനിക്കെതിരെയുള്ള പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഒൻപതുവയസുകാരിക്ക് പീഡനം; 13 കാരനെ സംരക്ഷിക്കാൻ നീക്കമെന്ന് പരാതി
ബറേലി: ഒൻപതു വയസുകാരിയെ പീഡനത്തിനിരയാക്കിയ 13 കാരനെ രക്ഷപെടുത്താൻ ശ്രമമെന്ന് ആക്ഷേപം. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. സെപ്റ്റംബർ 16നാണ് പീഡനം നടന്നത്. തുടർന്ന് വിവരം അറിഞ്ഞ പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും പ്രശ്‌നം ഒത്തു തീർക്കാനായിരുന്നു നിർദേശം.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെയാണ് 13 കാരൻ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. ശരീരത്തിൽ പരുക്കേറ്റ പാടും കുട്ടി കാണിച്ചു.
തുടർന്നാണ് പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. എന്നാൽ കേസ് കൊടുക്കാതെ പ്രശ്നം പണം നൽകി ഒതുക്കാനാണ് ശ്രമം നടന്നത്. പൊലീസിൽ വിവരമറിയിക്കുന്നതിന് പകരം ഗ്രാമത്തിലെ ചില പ്രമുഖർ തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്നും പെൺകുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പിന്നീട് അമ്മയുടെ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കസ്റ്റഡിയിലായ പതിമൂന്ന് വയസുകാരനെ തിങ്കളാഴ്ച്ച ജുവനൈൽ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Post A Comment: