വയനാട്: നായ മാന്തിയത് കാര്യമാക്കാതെ നടന്ന യുവാവ് പേ വിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശി കിരൺകുമാർ (30) ആണ് മരിച്ചത്. ആഴ്ച്ചകൾക്ക് മുമ്പാണ് കിരൺകുമാറിന്‍റെ കാൽമുട്ടിനു മുകളിൽ നായ മാന്തിയത്. എന്നാൽ ഇത് കാര്യമാക്കാത്ത കിരൺകുമാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നില്ല.
തുടർന്ന് തിങ്കളാഴ്ച്ച രാവിലെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിച്ച ശേഷം മടങ്ങിയെത്തിയതോടെ അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. വെള്ളം കാണുമ്പോൾ ശ്വാസം മുട്ട് പോലെ തോന്നിയതായും ഇയാൾ പറഞ്ഞിരുന്നു.
ഇതോടെ ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വച്ചാണ് തന്നെ നായ മാന്തിയ കാര്യം കിരൺകുമാർ ബന്ധുക്കളോടും പറയുന്നത്. അഛൻ കരുണൻ, അമ്മ രാധ, രഞ്ജിത് സഹോദരനാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഓസ്ട്രേലിയിൽ ഭൂചലനം
മെൽബൺ: ഓസ്ട്രേലിയിൽ ഭൂചലനം. മെൽബണിനു 200 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.
നിരവധി കെട്ടിടങ്ങൾ തകർന്നതായിട്ടാണ് പ്രാധമിക വിവരം. ഇതുവരെ മരണം റിപ്പോട്ട് ചെയ്തിട്ടില്ല. കാൻബറയിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. അതേസമയം സുനാമി മുന്നറിയിപ്പില്ല.
Post A Comment: