www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2024) Idukki (1944) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സ്‌കൂളിൽ പോകാനിറങ്ങിയ പെൺകുട്ടിക്ക് പിന്നാലെ കൂടിയ ആട്; വൈറൽ വീഡിയോ

Share it:



വീടിനു പുറത്ത് പോകുമ്പോൾ വളർത്തു മൃഗങ്ങളെ കൂടെ കൂട്ടുന്നത് പലരുടെയും രീതിയാണ്. നായ്ക്കളും പൂച്ചയുമൊക്കെയാണ് ഇത്തരത്തിൽ ഒപ്പം പോകുന്നവരിൽ അധികവും. എന്നാൽ ഉടമയായ സ്‌കൂൾ വിദ്യാർഥിനിക്കൊപ്പം സ്‌കൂളിലേക്ക് പോകുന്ന ആടിന്‍റെ കാര്യം ഒന്നാലോചിച്ചു നോക്കു. അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  

ഹിമാചൽ പ്രദേശിലെ ഒരു മലയോര മേഖലയിൽ നിന്നുള്ളതാണ് വീഡിയോ. സ്‌കൂൾ യൂണിഫോമിൽ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങുകയാണ് പെൺകുട്ടി. ഇടവഴിയിലൂടെ നീങ്ങുന്ന പെൺകുട്ടിക്കൊപ്പം തുള്ളിക്കളിച്ച് ആടും പിന്നാലെയുണ്ട്. പെൺകുട്ടിയുടെ നടത്തത്തിനൊപ്പം വേഗം കൂട്ടിയും കുറച്ചുമാണ് ആടിന്‍റെയും യാത്ര. 

അജയിത എന്ന ഡോക്‌ടറാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഇതോടെ വീഡിയോ വളരെ വേഗം വൈറലായി. നിരവധി പേരാണ് വീഡിയോ കണ്ടതും ഷെയർ ചെയ്‌തതും.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഫെയ്‌സ് ബുക്ക് കാമുകന്‍റെ വീഡിയോകോളിൽ നഗ്നത കാണിച്ചു; യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ

കൊല്ലം: ഫെയ്‌സ് ബുക്ക് കാമുകനെ വിശ്വസിച്ച് മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നഗ്നയായ യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. വ്യാജ അക്കൗണ്ടിൽ നിന്നും ചാറ്റ് ചെയ്‌ത കാമുകൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ വീഡിയോയാക്കി പ്രചരിപ്പിച്ചു. സംഭവത്തിൽ പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ രാജേഷ്കുമാറിനെ (32) പൊലീസ് അറസ്റ്റു ചെയ്തു. 

കൊല്ലം സ്വദേശിനിയാണ് വഞ്ചിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെയാണ് രാജേഷ്കുമാർ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാള്‍ സമൂഹ മാധ്യമത്തിലെ ചാറ്റിലൂടെ നഗ്നത കാട്ടാൻ യുവതിയെ നിർബന്ധിച്ചു. ഇയാള്‍ വ്യാജ അക്കൗണ്ട് വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇയാളുമായി അടുത്ത ശേഷം നിരന്തരം നിർബന്ധത്തിന് വഴങ്ങി വീഡിയോ ചാറ്റിലൂടെ നഗ്നത കാട്ടി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ തന്‍റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്താണ് പൊലീസിന്‍റെ നടപടി.

Share it:

Video

Post A Comment:

Portable Mini Air Cooler Fan with LED Light