ഇഷ്‌ട താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമുണ്ട്. ഇത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും ശ്രദ്ധ പതിപ്പിച്ച നടി ഭാവനയുടെ കുട്ടിക്കാലത്തെ ചിത്രമാണ് പുറത്ത് വന്നത്. ഭാവന തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇതോടെ ചിത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
അധികമൊന്നും മാറിയിട്ടില്ല എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ ചിത്രത്തിനു കമന്‍റും ലൈക്കുമായെത്തി. സൗന്ദര്യം കുറഞ്ഞിട്ടില്ല, എന്ത് സുന്ദരിയാ... തുടങ്ങിയ കമന്‍റുകളാണ് ഏറെയും. കരിയർ ആരംഭിച്ചത് മലയാളത്തിലാണെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെയായിരുന്നു ഭാവനയുടെ പെട്ടെന്നുള്ള വളർച്ച.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്‍റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല.
നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്‍റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്‍റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: