ചങ്ങനാശേരി: പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ തെറിച്ചുവീണ യുവതി കെ.എസ്.ആർ.ടി.സി. ബസ് ദേഹത്ത് കയറി മരിച്ചു. ചങ്ങനാശേരി മാമൂട്ടിൽ സ്വദേശി സുബി ജോസഫ് (25) ആണ് മരിച്ചത്.
ചങ്ങനാശേരിയിലായിരുന്നു അപകടം. ഒരേ ദിശയിലായിരുന്നു ബസും സ്‌കൂട്ടറും സഞ്ചരിച്ചിരുന്നത്. ബസ് സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ റോഡിന്‍റെ തിട്ടയിൽ കയറി.
ഇതോടെ സ്‌കൂട്ടറിൽ നിന്നും സുബി തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ബസ് കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് തന്നെ യുവതി മരിച്ചു. കുമളിയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
മസാജ് പാർലറിന്‍റെ മറവിൽ അനാശാസ്യം; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: മസാജ് പാർലറിനു മറവിൽ അനാശാസ്യം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. മെഡിക്കൽ കോളെജ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കുതിരവട്ടത്തെ നേച്വർ വെൽനസ് സ്‌പാ ആൻഡ് ബ്യൂട്ടി ക്ലിനിക് മാനേജർ മാനന്തവാടി സ്വദേശി വി.എസ്. വിഷ്‌ണു (21), മസാജ് പാർലറിലെത്തിയ മലപ്പുറം സ്വദേശി പി. മഹ്റൂഫ് (34) എന്നിവരാണ് പിടിയിലായത്.
ഇവിടെ ജോലിക്കാരായിരുന്ന മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷപെടുത്തിയിട്ടുണ്ട്. ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശിനികളാണ് ഇവർ. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. അനധികൃതമായിട്ടാണ് മസാജ് സെന്‍റർ പ്രവർത്തിച്ചിരുന്നത്. വാട്‌സാപ്പ് വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് തുടങ്ങിയ പരിശോധന വൈകിട്ടോടെയാണ് പൂർത്തിയായത്.
Post A Comment: