പാറ്റ്ന: പ്രണയിച്ചു വിവാഹം കഴിച്ചെന്ന പേരിൽ മകളെയും ഭർത്താവിനെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിലായി. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ മറ്റു ബന്ധുക്കൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബീഹാറിലെ ജമുയി ജില്ലയിലാണ് സംഭവം നടന്നത്. ഒരേ സമുദായത്തിൽപെട്ട കമിതാക്കൾ സമീപത്തുള്ള ക്ഷേത്രത്തിൽ പോയി വിവാഹം കഴിക്കുകയായിരുന്നു.
ക്ഷേത്രത്തിൽ വച്ച് മകളെ കണ്ട പിതാവ് നെറ്റിയിൽ സിന്ദൂരം കണ്ടതോടെ പ്രകോപിതനായി. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ പെൺകുട്ടിയെയും ഭർത്താവിനെയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം മരത്തിൽകെട്ടിത്തൂക്കി. സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമവാസികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം
അടൂർ: ഭർത്താവ് മരിച്ചതറിയാതെ പുഴുവരിച്ച മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴക്കുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ അൽഫോൺസയാണ് നാല് ദിവസത്തോളം പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. മൃതദേഹത്തിനു നാല് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഫിലിപ്പോസ് ചെറിയാനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ഇന്നലെ രാവിലെ അയൽവാസി വീട്ടിലേക്ക് വിളിച്ചപ്പോൾ ഫിലിപ്പോസ് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞു. തുടർന്ന് അയൽവാസി വിവരം പുനലൂരിൽ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. ഇതോടെ ഫിലിപ്പോസിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ കൊച്ചുമകൻ ഇന്നലെ രാവിലെ ആംബുലൻസുമായി എത്തിയപ്പോഴാണ് മരണം അറിയുന്നത്.
അൽഫോൺസ മാനസിക നിലതെറ്റിയതു പോലെയാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. ജെസി, ജോസ് എന്നിവരാണ് മക്കൾ.
Post A Comment: