www.superprimetime.com

Total Pageviews

44,994,676

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജാക്കി വച്ച് ഉയർത്തുന്നതിനിടെ ലോറി മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Share it:



കൊല്ലം: ജാക്കിവച്ച് ഉയർത്താൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊട്ടാരക്കര കുളക്കടയിലാണ് അപകടം നടന്നത്. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാർ (43) ആണ് മരിച്ചത്. പുലർച്ചെ നാലോടെയായിരുന്നു അപകടം. 

വൈക്കോൽ കയറ്റിയ വാഹനം പഞ്ചറായതിനെ തുടർന്നാണ് ജാക്കി വച്ച് ഉയർത്താൻ ശ്രമിച്ചത്. ഇതിനിടെ ജാക്കി തകർന്ന് വാഹനം മറിയുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം

അടൂർ: ഭർത്താവ് മരിച്ചതറിയാതെ പുഴുവരിച്ച മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴക്കുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ അൽഫോൺസയാണ് നാല് ദിവസത്തോളം പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. മൃതദേഹത്തിനു നാല് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഫിലിപ്പോസ് ചെറിയാനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ഇന്നലെ രാവിലെ അയൽവാസി വീട്ടിലേക്ക് വിളിച്ചപ്പോൾ ഫിലിപ്പോസ് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞു. തുടർന്ന് അയൽവാസി വിവരം പുനലൂരിൽ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. ഇതോടെ ഫിലിപ്പോസിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ കൊച്ചുമകൻ ഇന്നലെ രാവിലെ ആംബുലൻസുമായി എത്തിയപ്പോഴാണ് മരണം അറിയുന്നത്. 

അൽഫോൺസ മാനസിക നിലതെറ്റിയതു പോലെയാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. ജെസി, ജോസ് എന്നിവരാണ് മക്കൾ. 

Share it:

Kerala

Post A Comment:

Also Read

വാഗമണ്ണിൽ കോളെജ് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരുക്ക്

ഇടുക്കി: വാഗമണ്ണിൽ കോളെജ് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരുക്ക്. ഡിസി കോളജിന്‍റെ ബസ് കോളെജ് കോമ്പൗണ്ടിൽ തന്നെ മറിയുകയായിരു