www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തൊടുപുഴയിൽ ഹോട്ടൽ തൊഴിലാളിക്ക് നേരെ ക്രൂര മർദനം; വീഡിയോ

Share it:



തൊടുപുഴ: മങ്ങാട്ടുകവലയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ മർദനം. ആസാം സ്വദേശി നൂർ ഷഹീനാണ് മർദനമേറ്റത്. മങ്ങാട്ടുകവലയിലെ ഹോട്ടല്‍ ജീവനക്കാരനാണ് ഇയാൾ. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് ഇയാളെ മര്‍ദിച്ചത്. മൂന്നംഗസംഘം നൂര്‍ ഷഹീനെ മര്‍ദ്ദിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്ന് പേര്‍ അടങ്ങിയ സംഘം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. കഴിച്ച ശേഷം ബാക്കിയായ ഭക്ഷണം പാഴ്‌സല്‍ ചെയ്യാനായി ഇവര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ഒരു ബിരിയാണി കൂടി സൗജന്യമായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് ഹോട്ടല്‍ ഉടമ പറയുന്നത്. മര്‍ദ്ദനമേറ്റ തൊഴിലാളി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദ്ദിച്ചവരുടെ ഭീഷണിയെ തുടര്‍ന്ന് ഈ പരാതി പിന്‍വലിച്ചതായാണ് അറിയുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഓസ്ട്രേലിയിൽ ഭൂചലനം

മെൽബൺ: ഓസ്ട്രേലിയിൽ ഭൂചലനം. മെൽബണിനു 200 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 

നിരവധി കെട്ടിടങ്ങൾ തകർന്നതായിട്ടാണ് പ്രാധമിക വിവരം. ഇതുവരെ മരണം റിപ്പോ‍ട്ട് ചെയ്തിട്ടില്ല. കാൻബറയിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തെ തുട‍ർന്ന് വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. അതേസമയം സുനാമി മുന്നറിയിപ്പില്ല.

Share it:

Idukki

Post A Comment: