www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തിങ്കളാഴ്ച്ച സംസ്ഥാനത്ത് ഹർത്താൽ

Share it:



തിരുവനന്തപുരം: തിങ്കളാഴ്ച്ച സംസ്ഥാനത്ത് ഹർത്താൽ. കർഷക സമരത്തിന്‍റെ ഭാഗമായി ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആണ് കേരളത്തിൽ 27ന് ഹർത്താലായി ആചരിക്കുന്നത്. തിങ്കളാഴ്ച്ച സംസ്ഥാനത്ത് വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്ന് സംയുക്ത ട്രേഡ് യൂണിയനുകൾ അറിയിച്ചു.  

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ആശുപത്രി സേവനം, ആവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

പത്രം, പാൽ, ആംബുലൻസ്, ആശുപത്രി സേവനം എന്നിവയ്ക്കും ഹർത്താൽ ബാധകമാകില്ല. 27ന് രാവിലെ എല്ലാ തെരുവുകുളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കുമെന്നും സമര സമിതി അറിയിച്ചു. പത്ത് മാസമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന് പരിഹാരം കാണാൻ ശ്രമിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ് കർഷക സംഘടനകൾ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഒൻപതുവയസുകാരിക്ക് പീഡനം; 13 കാരനെ സംരക്ഷിക്കാൻ നീക്കമെന്ന് പരാതി 

ബറേലി: ഒൻപതു വയസുകാരിയെ പീഡനത്തിനിരയാക്കിയ 13 കാരനെ രക്ഷപെടുത്താൻ ശ്രമമെന്ന് ആക്ഷേപം. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. സെപ്റ്റംബർ 16നാണ് പീഡനം നടന്നത്. തുടർന്ന് വിവരം അറിഞ്ഞ പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും പ്രശ്‌നം ഒത്തു തീർക്കാനായിരുന്നു നിർദേശം. 

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെയാണ് 13 കാരൻ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. ശരീരത്തിൽ പരുക്കേറ്റ പാടും കുട്ടി കാണിച്ചു. 

തുടർന്നാണ് പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. എന്നാൽ കേസ് കൊടുക്കാതെ പ്രശ്നം പണം നൽകി ഒതുക്കാനാണ് ശ്രമം നടന്നത്. പൊലീസിൽ വിവരമറിയിക്കുന്നതിന് പകരം ഗ്രാമത്തിലെ ചില പ്രമുഖർ തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്നും പെൺകുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പിന്നീട് അമ്മയുടെ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കസ്റ്റഡിയിലായ പതിമൂന്ന് വയസുകാരനെ തിങ്കളാഴ്ച്ച ജുവനൈൽ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. 


Share it:

Kerala

Mostreaded

Post A Comment: