www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1791) Idukki (1756) Mostreaded (1614) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി കോഴിക്കോട് ശാരദ അന്തരിച്ചു

Share it:


കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു. നാടക, ടെലിവിഷൻ രംഗത്ത് ശ്രദ്ധ നേടിയ നടിയാണ് ശാരദ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.  ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിനു തുടക്കമിടുന്നത്. 1979 ൽ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 

1985-1987 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്‌ത അനുബന്ധം, നാൽക്കവല, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. 

ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ , മക്കൾ : ഉമദ, എ.പി.സജീവ് (ജില്ലാ ആശുപത്രി ) രജിത, ശ്രീജീത്ത്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

Entertainment

Post A Comment: