www.superprimetime.com

Total Pageviews

45,149,703

Blog Archive

Search This Blog

Tags

Kerala (1790) Idukki (1755) Mostreaded (1613) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി പൂനം പാണ്ഡെയ്ക്ക് നേരെ ക്രൂര മർദനം; ഭർത്താവ് അറസ്റ്റിൽ

Share it:



മുംബൈ: നടി പൂനംപാണ്ഡെയെ മർദിച്ച സംഭവത്തിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിൽ. നടിയുടെ പരാതിയിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്‌തത്. സാം ബോംബെയുടെ മർദനത്തിൽ പരുക്കേറ്റ പൂനംപാണ്ഡെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്.  

തർക്കത്തിനിടെ പൂനംപാണ്ഡെയെ ഭർത്താവ് ക്രൂരമായി മർദിക്കുകയായിരുന്നു. നടിയുടെ തലയ്ക്കും കണ്ണിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്. മുമ്പും തന്നെ ഭർത്താവ് ഉപദ്രവിച്ചിട്ടുള്ളതായി പൂനം മുംബൈ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 

സമാന കേസിൽ നേരത്തെയും ഇയാൾക്കെതിരെ നടി പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഇത്തരത്തിൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഇയാളെ ഗോവയിൽ വച്ച് അറസ്റ്റും ചെയ്‌തിരുന്നു. 


ഇതിനിടെ ഒരു അഭിമുഖത്തിൽ ഭർത്താവിന്‍റെ മർദനത്തെകുറിച്ച് പൂനം വെളിപ്പെടുത്തിയിരുന്നു. ഒരു മൃഗത്തെ പോലെയാണ് തന്നെ അയാൾ ഉപദ്രവിക്കുന്നതെന്നായിരുന്നു നടിയുടെ വാക്കുകൾ. സാം ബോംബെയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് നേരത്തെ പൂനം പാണ്ഡെ വെളിപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നിർമാതാവും സംവിധായകനുമായ സാം ബോബെയും പൂനം പാണ്ഡെയുമായി വിവാഹം ചെയ്‌തത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപദ്രവം തുടങ്ങിയെന്നാണ് റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സംസ്ഥാനത്ത് ബസ് ചാർജിൽ വർധന ഉടൻ; സമരം പിൻവലിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പിൻവലിച്ചെങ്കിലും ബസ് ചാർജിൽ വരാനിരിക്കുന്നത് വൻ വർധനവ്. മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താൻ ധാരണയായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ മാസം 18നുള്ളിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്. 

എന്നാൽ ഇക്കാര്യത്തിൽ ‌കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ​ഗതാ​ഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെയാണ് ഇന്ന് തുടങ്ങാനിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചത്. 

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. 

കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ  പറയുന്നു. അതേസമയം ബസ് ചാർജ് വർധനവ് സാധാരണക്കാരന് വീണ്ടും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Share it:

bollywood

Entertainment

Post A Comment:

Also Read

പ്ലസ് വൺ അലോട്ട്മെന്‍റിൽ സീറ്റില്ല; 16 കാരി ജീവനൊടുക്കിയ നിലയിൽ

ഇടുക്കി: പ്ലസ് വൺ രണ്ടാം ഘട്ട അലോട്ട്മെന്‍റിലും സീറ്റ് ഇല്ലാതെ വന്നതിനു പിന്നാലെ 16 കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി