ചെന്നൈ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വീടുകൾ തകർന്നു. ഒരു മരണം. തമിഴ്‌നാട്ടിലെ സേലത്താണ് അപകടം നടന്നത്. മൂന്ന് പേർ കെട്ടിട അവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ചു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച്ച രാവിലെ ഏഴോടെയാണ് അപകടം. വീട്ടിൽ ഭക്ഷണം ഉണ്ടാക്കികൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സേലത്തെ കരിങ്കൽ പെട്ടിയിലെ തെരുവിലാണ് സംഭവം.
അപകടം ഉണ്ടായ വീടും തൊട്ടടുത്തുള്ള രണ്ടു വീടും തകർന്ന് നിലം പതിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ അഞ്ചു പേരെ സേലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരിൽ ഒരു കുട്ടിയും ഉണ്ട് എന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പരുക്കേറ്റ വയോധിക സഞ്ചാരി ഉറുമ്പരിച്ച് കോവളത്തെ ഹോട്ടലിൽ
കോവളം: വിനോദ സഞ്ചാരത്തിനിടെ വീണു പരുക്കേറ്റ വിദേശ പൗരനെ പുഴുവരിച്ച നിലയിൽ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടത് മാസങ്ങൾ. കോവളത്ത് ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ക്രൂരമായ സംഭവം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഹോട്ടൽ മുറിയിൽ പൊലീസ് എത്തുമ്പോൾ കണ്ടത് ഉറുമ്പരിച്ച നിലയിൽ കട്ടിലിൽ വൃണങ്ങളോടെ കിടക്കുന്ന വേദശ പൗരനെയാണ്. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സി (77)നാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.
പരുക്കേറ്റ് കിടക്കയിലായ ഇയാളെ ഹോട്ടൽ ജീവനക്കാർ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഇയാൾക്ക് അടിയന്തിരമായി വേണ്ട ചികിത്സ ലഭ്യമാക്കാൻ പൊലീസ് നിർദേശം നൽകി. പൊലീസ് ബീറ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആരോഗ്യവകുപ്പും പാലിയം ഇന്ത്യയിലും ഉൾപ്പെട്ട സംഘം ഇന്നലെ വൈകിട്ട് ഹോട്ടലിൽ എത്തിയത്. പുറത്തു നിന്നും കൊളുത്തിട്ടു പൂട്ടിയ മുറിക്കുള്ളിൽ ഞരക്കവും നിലവിളിയും കേൾക്കാമായിരുന്നു.
മുറി തുറന്ന് കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകളാണെന്ന് ഇവർ പറയുന്നു. ആരോഗ്യം ക്ഷയിച്ച രോഗി കട്ടിലിൽ കിടപ്പായിരുന്നു. മുതുകു ഭാഗത്ത് രണ്ടു വലിയ വ്രണങ്ങൾ കണ്ടെത്തി. ഈ വൃണങ്ങളിലേക്കാണ് ഉറുമ്പ് അരിച്ചെത്തിയത്. രോഗിയെ പരിചരിച്ച സംഘം താൽകാലിക ആശ്വാസം നൽകിയ ശേഷമാണ് മടങ്ങിയത്.
ഒരു വർഷം മുമ്പാണ് ഇയാൾ കോവളം കാണാൻ എത്തിയത്. യാത്രക്കിടെ വീണു പരുക്കേറ്റതോടെയാണ് ഈ ദുർഗതിയുണ്ടായത്. പരുക്കേറ്റ ആദ്യ ദിവസങ്ങളിൽ നഗരത്തിലെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നതായും എന്നാൽ പിന്നീട് തുടർ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലുകാർ ഇയാളെ മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ വിവരം അന്വേഷിച്ചെത്തിയ അധികൃതരോട് ഹോട്ടൽ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.
Post A Comment: