www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1850) Idukki (1787) Mostreaded (1616) Crime (1410) National (1209) Entertainment (840) world (431) Viral (427) Video (353) Health (204) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (88) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (15) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (3) boxoffice (2)

big offer.. Water Filter for Tap

big offer..  Water Filter for Tap
Hard Water Filter for Tap | for Borewell/Tanker Water

സ്‌കൂൾ ബസിനടിയിൽപെട്ട് ക്ലീനർ മരിച്ചു

Share it:



ഇടുക്കി: കുട്ടികൾ ബെല്ലടിച്ചതിനെ തുടർന്ന് മുന്നോട്ടെടുത്ത ബസിൽ ഓടിക്കയറെ ബസിനടിയിൽപെട്ട് ക്ലീനർ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറേയിൽ (40) ആണ് മരിച്ചത്. ഉടുമ്പന്നൂർ സെന്‍റ് ജോർജ് സ്‌കൂളിലെ ബസ് ക്ലീനറാണ് ഇയാൾ. 

തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം നടന്നത്. കുട്ടികളെ കയറ്റാനായി ബസ് നിർത്തി ജിജോ പുറത്തിറങ്ങിയിരുന്നു. ഈ സമയത്ത് കുട്ടികൾ ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയുമായിരുന്നു. 

ഇതിനിടെ ബസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീണു. മൃതദേഹം മുതലക്കോടം ആശുപത്രിയിൽ. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ഇടുക്കിയിൽ നവജാത ശിശുവിനെ കൊന്നത് അമ്മ തന്നെ

ഇടുക്കി: മങ്കുഴിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ തന്നെയാണെന്ന് സ്ഥീരികരിച്ചു. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 കാരിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. കുട്ടിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. 

കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി. ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നും ഇതോടെ സ്ഥിരീകരിച്ചു. അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ ഇവരെ അറസ്റ്റ് ചെയ്യും. 

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഉടുമ്പന്നൂർ മങ്കുഴിയിൽ കൊലപാതകം നടന്നത്. അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് തൃശുര്‍ കൊരട്ടി സ്വദേശിയായ യുവതി, ഭര്‍ത്താവിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമെന്ന് മനസിലായതോടെ കുഞ്ഞെവിടെയെന്ന് അധികൃതര്‍ അന്വേഷിച്ചു. 28 വയസുകാരിയായ യുവതി ഇതിനുത്തരം കൃത്യമായി പറയാതെ വന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. 

പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മങ്കുഴിയിലെ വീട്ടിലെ ബാത്ത് റൂമില്‍ കുട്ടിയുടെ മൃതദേഹമുണ്ടെന്ന് മറുപടി നല്‍കിയത്. പ്രസവിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. കൊലപാതകമെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പൊലീസ്. 

അതേസമയം യുവതി ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും പ്രസവിച്ചതോ കൊലപ്പെടുത്തിയതോ അറിഞ്ഞില്ലെന്നുമാണ് ഭർത്താവ് മൊഴി നൽകിയിരിക്കുന്നത്.

ഇവർ തമ്മിൽ അകൽച്ചയായിരുന്നതിനാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരിക്കുകയാണ്. രണ്ട് കുട്ടികളുടെ അമ്മയായ യുവതി നേരത്തെ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് പൊലീസ് ഇവരെ കണ്ടെത്തി തിരികെ കൊണ്ടുവന്നെങ്കിലും കോടതിയിൽ കാമുകനൊപ്പം പോയാൽ മതിയെന്ന് പറഞ്ഞതിനെ തുടർന്ന് കോടതി ഇതിന് അനുമതിയും നൽകി. പിന്നീട് മാസങ്ങൾ മുമ്പാണ് യുവതി ഭർത്താവിന്‍റെ വീട്ടിൽ തിരിച്ചെത്തിയത്. 

എന്നാൽ മടങ്ങിയെത്തിയെങ്കിലും ഭർത്താവും യുവതിയുമായി അടുപ്പമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനാൽ തന്നെ യുവതി ഗർഭിണിയാണെന്ന കാര്യവും ആർക്കും അറിയില്ലായിരുന്നു. അയല്‍ വാസികളും യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല. ‌സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. 


Share it:

Idukki

Post A Comment: