www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1517) Idukki (1507) Crime (1275) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെ പീഡിപ്പിച്ചു; പൊലീസുകാരന്‍റെ മൂക്കും ചുണ്ടും അറുത്തെടുത്ത് ഭർത്താവ്

Share it:

man-cuts-police-constables-nose


ലാഹോർ: ഭാര്യയെ അവിഹിത ബന്ധത്തിനു നിർബന്ധിച്ച പൊലീസ് കോൺസ്റ്റബിളിനെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ക്വാസിം ഹയാതിനെയാണ് മുഹമ്മദ് ഇഫ്തിഖർ എന്നയാളും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്. 

ഇഫ്‌തീഖറിന്‍റെ ഭാര്യയോടാണ് ഹയാത് ശാരീരിക ബന്ധത്തിനു നിർബന്ധിച്ചത്. തുടർന്ന് ഈ  ദൃശ്യം വീഡിയോയിൽ പകർത്തി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.  

വിവരം അറിഞ്ഞ ഇഫ്‌തീഖർ ഇയാൾക്കെതിരെ പരാതി നൽകി. ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്‌തു. തുടർന്ന് തന്‍റെ മകനെ അപായപ്പെടുത്തുമെന്ന് ഹയാത്ത് ഭീഷണിപ്പെടുത്തിയെന്നും ഇഫ്‌തീർ ആരോപിച്ചു. 

ഹയാത്തിനെ തട്ടിക്കൊണ്ടു പോയ ശേഷം ഭീകരമായി മർദിക്കുകയും കത്തികൊണ്ട് മൂക്കും ചെവിയും ചുണ്ടും ചെത്തികളയുകയുമായിരുന്നു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം

പത്തനംതിട്ട: വെള്ളിക്കുളം കല്ലുപാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഇടുക്കി കുമളി സ്വദേശികളായ മൂന്ന് പേർ മരിച്ചു. ചക്കുപള്ളം സ്വദേശികളായ പാസ്റ്റർ ചാണ്ടി മാത്യു, മക്കളായ ബ്ലെസി, ചാണ്ടി, ഫെബ വി. ചാണ്ടി എന്നിവരാണ് മരിച്ചത്. ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാടാണ് താമസിച്ചിരുന്നത്. 

ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന  KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു.

പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു വിദ്യാർഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളെജിലെ വിദ്യാർഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.



Share it:

world

Post A Comment: