www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുതിച്ചുയരുന്നു

Mullaperiyar water level
Share it:

mullaperiyar-dam-water-level-


ഇടുക്കി: ഇന്നലെ അർധരാത്രി മുതൽ തുടങ്ങിയ കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. പെരിയാർ നദിയിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും കുതിച്ചുയർന്നു.  ഉച്ചയ്ക്ക് ഒന്നിന് 135.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. രാവിലെ ആറിന് 135.15 അടിയായിരുന്ന ജലനിരപ്പാണ് ഉച്ചയോടെ കുതിച്ചുയർന്നത്. 

ഇന്നലെ അർധരാത്രി മുതൽ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. പെരിയാർ നദിയിൽ നിലവിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വള്ളക്കടവ്, വണ്ടിപ്പെരിയാർ, ശാന്തിപ്പാലം, കെ. ചപ്പാത്ത്, ഉപ്പുതറ പ്രദേശങ്ങളിൽ നദീതീരങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. 

മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ പെരിയാർ തീരത്ത് കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്കയുമുണ്ട്. ഇടുക്കി അണക്കെട്ടിൽ 2376 അടിയിലാണ് ജലനിരപ്പ്. അതേസമയം ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായതായിട്ടാണ് വിവിധയിടങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

എട്ട് ജില്ലകളിൽ റെഡ് അലർട്ട്; വീണ്ടും തീവ്രമഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.

കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി. കാസർകോട് ഒഴുക്കിൽപ്പെട്ട റിട്ടയേർഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. ചാവക്കാട് കഴിഞ്ഞ ദിവസം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരക്കടിഞ്ഞു. വർഗീസ് എന്ന മണിയന്‍റെ മൃതദേഹമാണ് കരക്കടിത്തത്.

Share it:

Idukki

Kerala

Post A Comment: