www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1820) Idukki (1769) Mostreaded (1616) Crime (1381) National (1201) Entertainment (831) world (429) Viral (422) Video (352) Health (198) Gallery (161) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (25) Sex (24) auto (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബസിൽ മാല മോഷ്‌ടിച്ച് രക്ഷപെടാൻ ശ്രമം; യുവതിയെ കുടുക്കി യാത്രക്കാരി

Share it:



കണ്ണൂർ: ബസിനുള്ളിൽ യാത്രക്കാരിയായ യുവതിയുടെ മാല പൊട്ടിച്ച ശേഷം മുങ്ങാനൊരുങ്ങിയ സ്ത്രീയെ മറ്റൊരു യാത്രക്കാരി കുടുക്കി. തൂത്തുകുടി സ്വദേശി പ്രശാന്തിന്‍റെ ഭാര്യ പാർവതിയാണ് പിടിയിലായത്. തലശേരി കണ്ണൂർ റൂട്ടിൽ ഇന്നലെയായിരുന്നു സംഭവം. 

ഉച്ചകഴിഞ്ഞ് 2.30ഓടെ യാത്രക്കിടെ ഇവർ ഒപ്പം യാത്ര ചെയ്‌ത യുവതിയുടെ മാല തന്ത്ര പൂർവം പൊട്ടിച്ചെടുക്കുകയായിരുന്നു. എന്നാൽ മറ്റൊരു യാത്രക്കാരി ഇത് കണ്ടു. മാല പൊട്ടിച്ച ശേഷം അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനായിരുന്നു പാർവതിയുടെ പദ്ധതി.  

ബസ് കാള്‍ടെക്‌സില്‍ എത്തിയപ്പോള്‍ യാത്രക്കാരി ഇക്കാര്യം കണ്ടക്റ്ററോട് പറയുകയും കണ്ടക്റ്റർ യുവതിയെ ബസിൽ നിന്നും ഇറങ്ങാൻ സമ്മതിക്കാതെ തടയുകയുമായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ പേരില്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

അഞ്ചാം വിവാഹം; 55 കാരനെ പഞ്ഞിക്കിട്ട് മുൻ ഭാര്യമാർ

സീതാപുരി: രഹസ്യമായി അഞ്ചാം വിവാഹത്തിനൊരുങ്ങിയ 55 കാരനെ മുൻ ഭാര്യമാരും മക്കലും ചേർന്ന് വിവാഹ വേദിയിൽ പഞ്ഞിക്കിട്ടു. ഉത്തർപ്രദേശിലെ സീതാപുരിയിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്നയാളാണ് താൻ മുമ്പ് നാല് വിവാഹം കഴിച്ച വിവരം മറച്ചു വച്ച് യുവതിയുമായി വിവാഹത്തിനൊരുങ്ങിയത്. 

ചൊവ്വാഴ്ച്ച വിവാഹം നടന്നുകൊണ്ടിരിക്കെയാണ് നാല് ഭാര്യമാരും ഏഴ് മക്കളും വിവരം അറിഞ്ഞ് സ്ഥലതെത്തിയത്. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു. 

ഇതോടെയാണ് വരന്‍ വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്. വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്‍റെ ബന്ധുക്കളും മണവാളനെ പഞ്ഞിക്കിട്ടു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു. 


Share it:

Crime

Post A Comment: