www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപ്പുതറയിൽ യുവതിയുടെ മരണം; നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം

Share it:

upputhara-sheeja-death


ഇടുക്കി: വിവാഹം കഴിഞ്ഞ് പത്താം മാസം യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കൂടുതൽ ആരോപണങ്ങൾ. ഇടുക്കി ഉപ്പുതറ വളകോട് പുത്തൻവീട്ടിൽ ജോബിന്‍റെ ഭാര്യ വാഴപ്പറമ്പിൽ എം.കെ. ഷീജയാണ് (27) മരിച്ചത്. ഭർത്താവിന്‍റെ ക്രൂരമായ ഉപദ്രവത്തെ തുടർന്ന് ഷീജ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകാനുള്ള നീക്കത്തിലാണ് യുവതിയുടെ ബന്ധുക്കൾ.  2011 നവംബര്‍ 13ന് ആയിരുന്നു ജോബിഷിന്‍റേയും ഷീജയുടേയും വിവാഹം. ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും, ഭർത്താവിന്‍റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ സഹോദരനോട് മുൻപ് പറഞ്ഞിട്ടുണ്ട്. ഷീജ ഇതെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നാണ് സഹോദരന്‍ അരുണ്‍ പറയുന്നത്. 

ജോബിഷ് മദ്യപിച്ചെത്തി ഷീജയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓണത്തിനു മുൻപായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടിൽ വന്നെങ്കിലും വൈകിട്ടു മടങ്ങി. ഇന്നലെ രാവിലെ 9.40ന് ജോബിഷ് വിളിച്ചതുപ്രകാരം അരുൺ വളകോട്ടിലെ വീട്ടിൽ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോള്‍ ആശുപത്രിയിലാണെന്ന് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോഴാണ് സഹോദരി മരണപ്പെട്ട വിവരം അരുണ്‍ അറിയുന്നത്. 

ജോബിഷ് ഷീജമയുമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ബന്ധുക്കൾ ഇടപെട്ട് പലതവണ പരിഹരിക്കാറുമുണ്ടായിരുന്നു. ജീവിതം മടുത്തെന്ന് ഷീജ ഇടയ്ക്കിടെ പറയുമായിരുന്നു എന്നും മരണവുമായി ബന്ധപ്പെട്ട് ഭർതൃ കുടുംബം പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. ഷീജയുടെ മൃതദേഹം  പോസ്റ്റുമാര്‍ട്ടത്തിനായി  ഇന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Post A Comment: