www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാട്ടിൻകൂട്ടിൽ വിദേശ മദ്യ ശേഖരം; ഇടുക്കിയിൽ ഒരാൾ അറസ്റ്റിൽ

Share it:



ഇടുക്കി: ഓണവിൽപ്പനയ്ക്കായി മാട്ടിൻകൂട്ടിൽ സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. കാഞ്ചിയാർ ലബ്ബക്കട കാവടിക്കവല വടക്കേടത്ത് റെജിമോൻ ജോൺ (48) ആണ് കട്ടപ്പന എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. 24 ലിറ്റർ വിദേശമദ്യമാണ് ഇയാളുടെ പുരയിടത്തിലെ മാട്ടിൻ കൂട്ടിൽ കണ്ടെത്തിയത്.

ബീവറേജസ് ഔട്ട്ലറ്റിൽ നിന്നും വാങ്ങിയ മദ്യം വിലകൂട്ടി വിൽക്കുകയായിരുന്നു ലക്ഷ്യം. എക്സൈസ് ഇന്‍റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. 

തൊഴുത്തിനുള്ളിൽ ചാക്കിട്ട് മൂടിയ നിലയിലായിരുന്നു മദ്യം. അര ലിറ്ററിന്‍റെ 48 കുപ്പികളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. വിവിധ ബ്രാൻഡുകളുടെ ലേബലുകളാണ് കുപ്പികളിൽ കണ്ടത്. കട്ടപ്പന  എക്സൈസ് ഇൻസ്‌പെക്റ്റർ പി.കെ. സുരേഷ്, പ്രകാശ് ജയൻ, ജിൻസൺ, ബിജു ജേക്കബ്, പി സി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഒരു രാത്രി രണ്ട് സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമം; സാത്താൻ അനീഷ് പിടിയിൽ 

തൃശൂർ: ഒരേ രാത്രിയിൽ രണ്ട് സ്ത്രീകളെ പിടിച്ചു വലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാള പള്ളിപ്പുറം സ്വദേശി സാത്താൻ അനീഷ് എന്ന അനീഷാണ് അറസ്റ്റിലായത്. ജൂലൈ 27ന് രാത്രിയാണ് അനീഷ് രണ്ടുസ്ത്രീകള്‍ക്കെതിരെ അക്രമം നടത്തിയത്. പുത്തന്‍ചിറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 53കാരിയുടെ വീട്ടിലാണ് അനീഷ് ആദ്യം എത്തിയത്. ജനലില്‍ തട്ടിവിളിച്ച് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. 

വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതോടെ ചവിട്ടി തുറന്ന് ബലമായി കടന്നുപിടിച്ചു. സ്ത്രീയുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. ഇതോടെ പ്രതി ബൈക്കുമായി സ്ഥലം വിട്ടു. 

അന്ന് രാത്രി രണ്ട് കിലോമീറ്റര്‍ മാറിയുള്ള ഒരു വീട്ടിലും അനീഷ് അതിക്രമം നടത്തി. അടുക്കളയില്‍ നില്‍ക്കുകയായിരുന്നു സ്ത്രീയെ ബലമായി കടന്നുപിടിച്ച് വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. 

ചെറുത്ത സ്ത്രീയെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. മല്‍പ്പിടുത്തത്തിനിടയില്‍ അനീഷിന്‍റെ കൈവിരലിനും പരുക്കേറ്റു.  ഓടി രക്ഷപ്പെട്ട സ്ത്രീ കുറ്റിക്കാടിനുള്ളില്‍ ഒളിച്ചിരുന്നു. പ്രതി പോയതിനുശേഷമാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. നാടുവിട്ട പ്രതിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. 

ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ ഒളിഞ്ഞുനോക്കുന്നത് അനീഷിന്‍റെ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അങ്കമാലിയില്‍ രണ്ടു പവന്‍ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ അനീഷ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.


Share it:

Idukki

Post A Comment: