www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2005) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പാല് കാച്ചൽ ദിവസം മുന്നു വയസുകാരൻ മുറിക്കുള്ളിൽ കുടുങ്ങി

Share it:

boy-locked-room


ഇടുക്കി: പുതിയ വീടിന്‍റെ പാല് കാച്ചൽ ദിവസം മൂന്നു വയസുകാരൻ മുറിക്കുള്ളിൽ ലോക്കായി. തൊടുപുഴ ആലക്കോടാണ് സംഭവം നടന്നത്. ശനിയാഴ്ച്ച രാവിലെ 10നായിരുന്നു സംഭവം. ആലക്കോട് ഇടക്കര മൈക്കിളിന്‍റെ വീടിന്‍റെ പാല് കാച്ചലായിരുന്നു ശനിയാഴ്ച്ച. 

വീട്ടുകാർ പാലുകാച്ചൽ ചടങ്ങിന്‍റെ തിരക്കിലായിരുന്നു. ഇതിനിടെയാണ് കുട്ടി മുറിക്കുള്ളിൽ കയറി വാതിൽ ലോക്ക് ചെയ്‌തത്. കുട്ടിക്ക് വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാരും പരിഭ്രാന്തരായി.  

വീട്ടുകാര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാനായില്ല. ഇതോടെ സംഭവം തൊടുപുഴയിലെ അഗ്നിരക്ഷാസേനയെ അറിയിച്ചു. തൊടുപുഴയില്‍ നിന്നും എത്തിയ സേനാംഗങ്ങളാണ് ലോക്ക് തുറന്ന് കുട്ടിയെ രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ സലാം, എ.എസ്. അലിയാര്‍, അന്‍വര്‍ഷാ, മുബാറക്ക്, അയൂബ്, അനൂപ് എന്നിവര്‍ പങ്കെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഒരു രാത്രി രണ്ട് സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമം; സാത്താൻ അനീഷ് പിടിയിൽ 

തൃശൂർ: ഒരേ രാത്രിയിൽ രണ്ട് സ്ത്രീകളെ പിടിച്ചു വലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാള പള്ളിപ്പുറം സ്വദേശി സാത്താൻ അനീഷ് എന്ന അനീഷാണ് അറസ്റ്റിലായത്. ജൂലൈ 27ന് രാത്രിയാണ് അനീഷ് രണ്ടുസ്ത്രീകള്‍ക്കെതിരെ അക്രമം നടത്തിയത്. പുത്തന്‍ചിറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 53കാരിയുടെ വീട്ടിലാണ് അനീഷ് ആദ്യം എത്തിയത്. ജനലില്‍ തട്ടിവിളിച്ച് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. 

വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതോടെ ചവിട്ടി തുറന്ന് ബലമായി കടന്നുപിടിച്ചു. സ്ത്രീയുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. ഇതോടെ പ്രതി ബൈക്കുമായി സ്ഥലം വിട്ടു. 

അന്ന് രാത്രി രണ്ട് കിലോമീറ്റര്‍ മാറിയുള്ള ഒരു വീട്ടിലും അനീഷ് അതിക്രമം നടത്തി. അടുക്കളയില്‍ നില്‍ക്കുകയായിരുന്നു സ്ത്രീയെ ബലമായി കടന്നുപിടിച്ച് വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. 

ചെറുത്ത സ്ത്രീയെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. മല്‍പ്പിടുത്തത്തിനിടയില്‍ അനീഷിന്‍റെ കൈവിരലിനും പരുക്കേറ്റു.  ഓടി രക്ഷപ്പെട്ട സ്ത്രീ കുറ്റിക്കാടിനുള്ളില്‍ ഒളിച്ചിരുന്നു. പ്രതി പോയതിനുശേഷമാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. നാടുവിട്ട പ്രതിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. 

ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ ഒളിഞ്ഞുനോക്കുന്നത് അനീഷിന്‍റെ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അങ്കമാലിയില്‍ രണ്ടു പവന്‍ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ അനീഷ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.


Share it:

Idukki

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light