ന്യൂഡെല്‍ഹി: മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലാണ് സംഭവം നടന്നത്. അയല്‍വാസിയായ മൂന്നു വയസുകാരിയെയാണ് 14 കാരന്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പീഡനം നടന്നത്.
പീഡനം നേരിട്ട പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി സംഭവം അമ്മയോട് പറഞ്ഞു. കുഞ്ഞ് ആക്രമിക്കപ്പെട്ടുവെന്ന് മനസിലാക്കിയ അമ്മ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം പരുക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ അമ്മ 14 കാരനെയും രക്ഷിതാക്കളെയും വീട്ടിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു. ഇതോടെ 14 കാരന്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), 376 (ബലാത്സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ സംരക്ഷണം (പോക്സോ) നിയമത്തിലെ സെക്ഷന്‍ 6 എന്നിവ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Post A Comment: