www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1763) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീഡനക്കേസിൽ മകൻ അറസ്റ്റിൽ; പിതാവ് ജീവനൊടുക്കിയ നിലയിൽ

Share it:



ഇടുക്കി: മകനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്‌തതിന്‍റെ മനോവിഷമത്തിൽ പിതാവ് ജീവനൊടുക്കി. ഇടുക്കി തൂക്കുപാലത്താണ് സംഭവം നടന്നത്. ഇല്ലിക്കാനം രാഹുൽ നിവാസിൽ ജി. രാജശേഖരൻ നായരെ (52)യാണ് കൂട്ടാർ പാറക്കടവിലുള്ള സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളുടെ മകൻ മാസങ്ങൾ മുമ്പ് പീഡനക്കേസിൽ റിമാൻഡിലായിരുന്നു. ഇതിനുശേഷം മാനസികമായി തളർന്ന രാജശേഖരൻനായരെ ബന്ധുക്കളാണ് ഞായറാഴ്ച്ച സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഒരു മരണം

ഇടുക്കി: കോതമംഗലം ചാക്കോച്ചി വളവിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. അപകടത്തിൽപെട്ട ബസിനുള്ളിൽ നിന്നും പുറത്തെടുത്ത് കോതമംഗലം ധർണഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

പത്താം മൈൽ സ്വദേശി അസീസിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേർ ചികിത്സയിലാണ്.
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. 

ബസ് മരത്തിൽ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിൽ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. അപകടം നടക്കുന്ന സമയത്ത് അറുപതോളം പേര്‍ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലേക്ക് മാറ്റി. 

Share it:

Idukki

Post A Comment: