www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വ്യവസായിയെ ഹണി ട്രാപ്പിൽ പെടുത്തി തട്ടിയത് 80 ലക്ഷം; യുടൂബർ അറസ്റ്റിൽ

Share it:



ന്യൂഡൽഹി: യുവ വ്യവസായിയെ ഹണി ട്രാപ്പിൽപെടുത്തി യുടൂബറും ഭർത്താവും തട്ടിയെടുത്തത് 80 ലക്ഷത്തോളം രൂപ. ഡൽഹിയിൽ താമസിക്കുന്ന നംറ ഖാദിർ എന്ന യുവതിയാണ് വ്യവസായിയുടെ പരാതിയിൽ അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് വിരാട് ബെനിവാളിനായി ഗുരുഗ്രാം പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.  

പരസ്യ ഏജൻസി നടത്തുന്ന 21 കാരനായ ദിനേശ് എന്ന യുവാവാണ് കബളിപ്പിക്കപ്പെട്ടത്. സോഷ്യൽ മീഡിയ താരങ്ങളായ നംറയും വിരാടും യുവാവിനെ തന്ത്രപൂർവം ഹണി ട്രാപ്പിൽപെടുത്തുകയായിരുന്നു. ‌നംറ ഖാദിറിന് യൂട്യൂബില്‍ ആറ് ലക്ഷം ഫോളോവേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സുമുണ്ട്. ഗുഡ്ഗാവിലാണ് ഇരുവരും താമസം.  

വ്യാജ ബലാത്സംഗ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ യുവാവില്‍ നിന്ന് പണം ഈടാക്കിയത്. ഓഗസ്റ്റിലാണ് വ്യവസായിയായ ദിനേഷ് പരാതി നല്‍കിയത്. ദമ്പതികള്‍ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാല്‍ അറസ്റ്റ് നടന്നില്ല. എന്നാല്‍ ദിവസം ഇവരുടെ ജാമ്യ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. സെക്ടര്‍ 50 പോലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. 

ജോലിയുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെ ഷാലിമാര്‍ബാഗ് നിവാസിയായ നംറ ഖാദിര്‍ എന്ന സ്ത്രീയുമായി ബാദ്ഷാപൂര്‍ സ്വദേശിയും പരാതിക്കാരനുമായ ദിനേഷ് പരിചയപ്പെടുന്നത്. പിന്നീട്  സോഹ്ന റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍വെച്ച് സംസാരിക്കാന്‍ ക്ഷണിച്ചു. 

മനീഷ് ബെനിവാള്‍ (വിരാട്) എന്ന യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുവതിക്ക് 2.50 ലക്ഷം രൂപ നല്‍കി. എന്നാല്‍, പണം തിരികെ ചോദിച്ചപ്പോള്‍ യുവതി തന്നോട് വിവാഹാഭ്യർഥന നടത്തിയെന്നും പരാതിക്കാരി പറഞ്ഞു.

തുടര്‍ന്ന് ഇവര്‍ സുഹൃത്തുക്കളായി. യുവതിക്കും യുവാവിനുമൊപ്പം നിരവധി രാത്രികള്‍ ചെലവഴിച്ചുവെന്നും ഇതിനിടെ ദമ്പതികള്‍ തന്‍റെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്തെന്നും യുവാവ് പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാള്‍ ആരോപിച്ചു. 

പൊലീസില്‍ പരാതിപ്പെട്ടാല്‍ ബലാത്സംഗ പരാതി നല്‍കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ 10 ന് പൊലീസ് ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചെങ്കിലും ഇടക്കാല ജാമ്യത്തിനായി അവര്‍ ഗുരുഗ്രാം കോടതിയെ സമീപിച്ചു. ഐപിസി സെക്ഷന്‍ 388, 328, 406, 506, 34 പ്രകാരമാണ് കേസെടുത്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1


Share it:

Crime

Post A Comment: