ഇടുക്കി: കട്ടപ്പന ഇടുക്കി കവലയ്ക്ക് സമീപത്തെ ഹോട്ടലിലെ കുടിവെള്ള ടാങ്കിൽ ചത്ത എലി. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് എലി ചത്തു കിടക്കുന്നത് കണ്ടത്. ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഹോട്ടലിനോട് ചേർന്ന കുടിവെള്ള ടാങ്കിലാണ് എലിയെ ചത്ത് കണ്ടത്. ഉടൻ തന്നെ അധികൃതർ ഹോട്ടൽ പൂട്ടി സീൽ പതിപ്പിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: