ഇടുക്കി: ഇടുക്കി ജില്ലയിലെ തോട്ടങ്ങളിൽ കുട്ടികളുടെ ദുരൂഹ മരണം വർധിക്കുന്നു. അഞ്ചു വർഷങ്ങൾക്കിടെ പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളാണ് തോട്ടം മേഖലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ദുരൂഹ മരണങ്ങളിൽ അന്വേഷണം മരവിക്കുന്ന കാഴ്ച്ചയും സാധാരണമാണ്. കഴിഞ്ഞ ദിവസം ചെണ്ടുവരയില്‍ മരിച്ച 12 വയസുകാരന്‍റെ മരണത്തില്‍ പ്രഥമദൃഷ്ടാ നിരവധി അസ്വാഭാവികതകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കള്‍ താഴെയിറക്കി ആശുപത്രിയിലെത്തിച്ചിരുന്നു. വീട്ടിലെ മേല്‍ക്കൂരയിലാണ് തൂങ്ങി നിന്നതെന്ന് ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അത് പൂർണമായി വിശ്വസിക്കുവാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ഉയരത്തിലുള്ള മേല്‍ക്കൂരയില്‍ പന്ത്രണ്ടു വയസുള്ള ഒരാള്‍ക്ക് കയറി കുരുക്കിടുവാന്‍ പറ്റാത്ത സാഹചര്യമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബന്ധുക്കളുടെ മൊഴികളിലെ വൈരുധ്യതയും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. മരിച്ച കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന പാടുകളും മരണം കൊലപാകതമാണോയെന്ന സംശയം ബലപ്പെടുത്തുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ ഒൻപതിന് ഗുണ്ടുമലയില്‍ മരണമടഞ്ഞ എട്ടുവയസുകാരി അന്‍പരസിയുടെ മരണത്തിനു സമാനമായ രീതിയിലാണ് ചെണ്ടുവരയിലും സംഭവിച്ചിട്ടുള്ളത്. രണ്ടു കുട്ടികളും തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ രണ്ടു കേസുകളിലും പൊലീസ് വരുന്നതിന് മുമ്പ് തന്നെ കുട്ടികളെ താഴെയിറക്കിയത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.
2015 സെപ്റ്റംബര്‍ 20ന് മാട്ടുപ്പെട്ടിയില്‍ കാണാതായ കൊരണ്ടക്കാട് വിമലാലയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി നിത്യയുടെ മരണത്തിലെ ദുരൂഹത നീക്കുവാന്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. മാട്ടുപ്പെട്ടി ജലാശയത്തില്‍ മുങ്ങിയ നിലയിലാണ് നിത്യയെ കണ്ടെത്തിയത്. ഈ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ വരെയുള്ളവര്‍ക്ക് രക്ഷിതാക്കള്‍ പരാതി സമര്‍പ്പിച്ചെങ്കിലും ദുരൂഹതകള്‍ മാത്രം ബാക്കിയാവുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: