കോട്ടയം: ബീഡി വാങ്ങി നൽകാതിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈ തല്ലിയൊടിച്ച് പ്രതി. കോട്ടയത്തായിരുന്നു സംഭവം. കെ.എ.പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മനോജ് മണിയന്‍റെ കൈയാണ് തല്ലിയൊടിച്ചത്. ജയിലിലായിരുന്ന പ്രതി മനോജിനോട് ബീഡി വാങ്ങി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ മനോജ് ഇതിനു കൂട്ടാക്കിയില്ല. ഇതോടെയാണ് പ്രതി മനോജിനെ ആക്രമിച്ചത്. കൈയൊടിഞ്ഞ മനോജ് ചികിത്സ തേടി. പ്രതിയെ ഒടുവില്‍ പൊലീസ് ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: