ഇടുക്കി: വാഗമണ്ണിലെ റിസോർട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാർ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. എന്നാൽ ഇയാളുടെ പേരും വിലാസവും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല. എക്കോ പോയിന്‍റിനു സമീപത്തെ റിസോർട്ടിൽ രണ്ടു ദിവസം മുൻപാണ് ഇയാൾ മുറിയെടുത്തത്.
ഇന്ന് രാവിലെ മുറിക്ക് പുറത്തിറങ്ങാതിരുന്നതിനാൽ സംശയം തോന്നിയ റിസോർട്ട് ജീവനക്കാർ ഇന്നു രാവിലെ 11 ഓടെ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ടിലെ രജിസ്റ്ററിൽ ഇയാൾ നൽകിയ പേര് വ്യാജമാണെന്ന് സംശയിക്കുന്നുണ്ട്. മുറിയിൽ നിന്നും ഐഡി കാർഡോ മറ്റോ കിട്ടുമോയെന്ന അന്വേഷണത്തിലാണ് പൊലീസ്. സംഭവത്തിൽ വാഗമൺ പൊലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: