കൊച്ചി: കാറിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനു തിരിച്ചടി. കേസിലെ പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ദിലീപിന്‍റെ അപേക്ഷ വിചാരണ കോടതി തള്ളി. ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിച്ചു.
കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് കോടതിയെ സമീപിച്ചത്. കേസിന്‍റെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിക്കു മുമ്പിലെത്തിയത്.
അതേസമയം ദിലീപ് കോടതിയിൽ ഹാജരാകാതിരുന്നതിൽ കോടതി അതൃപ്തി അറിയിച്ചു. പ്രതികൾ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. തിങ്കളാഴ്ച്ച പ്രതികൾക്ക് മേൽ കുറ്റം ചുമത്തും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: