കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി വന്ന അഛനും മകനും അറസ്റ്റിൽ. നരിപ്പറ്റ ഉള്ളിയുറേമ്മല്‍ ലക്ഷം വീട് കോളനിയിൽ സന്തോഷ് (48), മകന്‍ അപ്പു (22) എന്ന അരുൺലാൽ എന്നിവരാണ് അറസ്റ്റിലായത്. പതിനൊന്നു വയസുള്ള പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പീഡനം തുടങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കുട്ടിയുടെ ബന്ധുക്കൾ വീട്ടിലില്ലാത്ത സമയത്ത് അപ്പു കുട്ടിയെ വീട്ടിൽ കൊണ്ടു വന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പീഡനം. പിന്നീട് ഇത് പതിവായി. മകൻ കുട്ടിയെ പീഡിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട പിതാവ് സന്തോഷ് കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കുട്ടിയെ പീഡിപ്പിച്ചു തുടങ്ങി. പ്രകൃതി വിരുദ്ധമായിട്ടാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
അപ്പൂ വീട്ടിൽ വച്ചും സന്തോഷ് വീടിനു സമീപത്തെ കാട്ടിൽ എത്തിച്ചുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോക്‌സോ നിയമം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: