ആഗ്ര: കാല് തെന്നി വീണ പത്ത് വയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സെപ്റ്റിക് ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു. ഉത്തർ പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് ദാരുണമായ സംഭവം നടന്നത്. മരിച്ചവരിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണ്. അനുരാഗ് (10), സോനു (25), രാം ഖിലാഡി, ഹരി മോഹൻ (16), അവിനാശ് (12) എന്നിവരാണ് മരിച്ചത്.
പത്തു വയസുകാരനായ അനുരാഗ് വീടിന്‍റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കിൽ വീണു. ഉടനെ തന്നെ അനുരാഗിനെ രക്ഷിക്കാൻ സഹോദരങ്ങളായ ഹരി മോഹനും അവിനാശും ഓടിയെത്തി.
ഒപ്പം സോനുവും രാം ഖിലാഡിയും അനുരാഗിനെ രക്ഷിക്കാനായി എത്തുകയായിരുന്നു. എന്നാൽ, ഇവർ നാലുപേരും അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സെപ്റ്റിക് ടാങ്കിൽ വീണു. ഫത്തേഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തം ഉണ്ടായത്.
അപകടത്തിൽപ്പെട്ടവരെ ഗ്രാമീണ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: